News
കണ്ണൂർ
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് ഹൈക്കോടതി സംരക്ഷണം; സി.പി.എം നേതാക്കൾക്ക് നോട്ടീസ്
കൊച്ചി: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് കനത്ത പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണൻ, തനിക്ക് നേരിടുന്ന വധഭീഷണി ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ഫെബ്രുവരി നാലിനാണ് വിവാദപരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു. […]Read More
