Tags :Dental Clinic

News

റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപകരണം 17കാരിയുടെ വയറ്റിലെത്തി; ദന്തഡോക്ടർക്കെതിരെ പരാതി

അരുവിക്കര: സ്വകാര്യ ദന്താശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ച് 17കാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചികിത്സയ്ക്കിടെ ഉപയോഗിച്ച റൂട്ട് കനാൽ ഉപകരണം അബദ്ധത്തിൽ പെൺകുട്ടിയുടെ വയറ്റിനുള്ളിലേക്ക് പോയെന്നാണ് പരാതി. കഴിഞ്ഞ 31-ാം തീയതിയായിരുന്നു സംഭവം. തുടർന്ന് പെൺകുട്ടിയെ ആദ്യം അരുവിക്കരയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ രക്ഷാകർത്താക്കളെ വിവരമറിയിക്കാതെ പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ചെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. കൂടാതെ, ദന്താശുപത്രിയിലെ ഡോക്ടർ പെൺകുട്ടിയോട് വായിൽ വിരലിട്ട് ഛർദിക്കാൻ […]Read More

Travancore Noble News