തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പ രിശോധനകൾ നടത്തി.317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. കേക്ക്, വൈൻ, ബോർമ, ബേക്കറി, മറ്റ് ചെറുകിട സംരഭങ്ങൾ എന്നിവിടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. മീൻ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.Read More