BY:kollam mohanan pilla കൊല്ലം: നഗരത്തിലെ പ്രമുഖ മാളായ ആർപി മാളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിലെ കഫെറ്റീരിയയിൽ ലീഗൽ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിയമലംഘനങ്ങൾക്കും തിയേറ്റർ ഉടമയ്ക്ക് അധികൃതർ നോട്ടീസ് അയച്ചു. പരിശോധനയ്ക്കിടെ തിയേറ്ററിലെ കഫെറ്റീരിയയിൽ നിന്ന് മൂന്ന് ദിവസം പഴകിയതും കാലാവധി കഴിഞ്ഞതുമായ പാൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഫ്രീസറിൽ മതിയായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസ്ക്രീമുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ തുറന്ന നിലയിലാണ് […]Read More
Tags :food safety
ഫ്രിഡ്ജ് വൃത്തിയാക്കൽ ഇനി എളുപ്പം; രോഗങ്ങളെ അകറ്റിനിർത്താൻ ഇതാ ചില ലളിതവഴികൾ!
BY:TNN HEALTH DESK തിരുവനന്തപുരം: വീടുകളിൽ നിത്യേന ഉപയോഗിക്കുന്നതും എന്നാൽ പലപ്പോഴും കൃത്യമായി വൃത്തിയാക്കാൻ മടിക്കുന്നതുമായ ഒന്നാണ് റഫ്രിജറേറ്ററുകൾ അഥവാ ഫ്രിഡ്ജുകൾ. മാസങ്ങളോളം പഴകിയതും ചീഞ്ഞതുമായ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സാൽമൊണല്ല (Salmonella), ഇ.കോളി (E. coli), ലിസ്റ്റീരിയ (Listeria) തുടങ്ങിയ അപകടകരമായ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് ഫ്രിഡ്ജിലെ പച്ചക്കറി സൂക്ഷിക്കുന്ന ഡ്രായറുകളിലാണ് ഇത്തരം അണുക്കൾ കൂടുതൽ കാണപ്പെടുന്നത്. കൃത്യമായ പരിചരണത്തിലൂടെ ഫ്രിഡ്ജ് എങ്ങനെ എളുപ്പത്തിൽ വൃത്തിയായി സൂക്ഷിക്കാമെന്ന് നോക്കാം. മാസം തോറുമുള്ള ആഴത്തിലുള്ള […]Read More
തിരുവനന്തപുരം: മീൻ മലയാളിയുടെ ഭക്ഷണപ്പട്ടികയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാൽ ഇന്ന് വിപണിയിൽ എത്തുന്ന ഓരോ മീനും സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. സംസ്ഥാനത്ത് പ്രാദേശിക ഹാർബറുകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യങ്ങൾ വിപണി കീഴടക്കുന്നതായി റിപ്പോർട്ടുകൾ ഉയരുന്നു. കുറഞ്ഞ വിലയുടെ ആകർഷണത്തിൽ ഉപഭോക്താക്കൾക്ക് പിടിയാകുന്നത് പലപ്പോഴും ‘മാരക’ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. വിലക്കുറവിന് പിന്നിലെ സത്യം മത്സ്യങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പഴകിയ സ്റ്റോക്കുകൾ വിപണിയിൽ എത്തിക്കുന്നത്. ദൂരയാത്രയ്ക്കിടെ ആവശ്യമായ രീതിയിൽ ഐസ് […]Read More
പുഴുങ്ങിയ മുട്ട എത്രനാൾ സൂക്ഷിക്കാം? ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
തിരുവനന്തപുരം: പോഷകസമൃദ്ധമായ മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുഴുങ്ങിയ മുട്ടകൾ എത്രകാലം സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് പലരിലും നിലനിൽക്കുന്ന സംശയങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചർ (USDA) വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പുഴുങ്ങിയ മുട്ടകൾ തോട് കളഞ്ഞതായാലും അല്ലെങ്കിലും ഏഴ് ദിവസം വരെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ മുറിയിലെ സാധാരണ താപനിലയിൽ ഇവ രണ്ടു മണിക്കൂറിൽ കൂടുതൽ വെക്കരുത് എന്നത് […]Read More
തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പ രിശോധനകൾ നടത്തി.317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. കേക്ക്, വൈൻ, ബോർമ, ബേക്കറി, മറ്റ് ചെറുകിട സംരഭങ്ങൾ എന്നിവിടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. മീൻ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.Read More
