തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കേസിലെ പതിനൊന്നാം പ്രതിയായ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. ഈഞ്ചക്കലിലെ സ്വകാര്യ ആശുപത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ഐസിയുവിൽ കഴിഞ്ഞിരുന്ന ശങ്കരദാസിനെ, ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് മുറിയിലേക്ക് മാറ്റിയ ഉടനെയായിരുന്നു പോലീസ് നീക്കം. […]Read More
