ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾക്കിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷബാധിത മേഖലകളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക ജിസിസി (GCC) […]Read More
Tags :India
March 5, 2026
മസ്‌കറ്റ്: ഒമാൻ തീരത്ത് ഒട്ടേറെ ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംവി സ്കൈലൈറ്റ്’ എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചന്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് (32) ഈ ദാരുണമായ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. മൂന്ന് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിലാണ് കപ്പലിന്റെ എൻജിൻ റൂമിൽ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. മാർച്ച് ഒന്നിനാണ് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് കപ്പലിന് നേരെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെ […]Read More
