തിരുവനന്തപുരം : ദാരിദ്ര്യത്തിന്റെ പടുംകുഴിയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നതിന്റെ കുറ്റബോധത്തിലായിരുന്നു ഇന്ദ്രൻസ് എന്ന മഹാപ്രതിഭ.വിശപ്പ് സഹിക്കാതെ വന്നപ്പോൾ ക്ലാസ്സും പഠനവും മറന്ന് തയ്യൽ ജോലിക്കു പോയി.എങ്കിലും ഇന്ദ്രൻസ്വായനാശീലം കൈമുതലാക്കിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുപ്പോഴും വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തെ അലട്ടിയിരുന്നു.Read More