BY :Mahamoodia Malappuram മലപ്പുറം: മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി-അരക്കുപറമ്പ് റൂട്ടിലെ മുണ്ടിരാല കുന്നപ്പള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി സ്വദേശി താജുവിന്റെ മകൻ സിനാൻ (19) ആണ് മരണപ്പെട്ടത്. ഇന്ന് (ജൂലൈ 11) രാവിലെ എട്ട് മണിയോടെയാണ് വിവരം പുറംലോകമറിയുന്നത്. നിലവിൽ മൃതദേഹം പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More
Tags :malappuram
മലപ്പുറം: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: കുറ്റിപ്പുറം എടച്ചലം സ്വദേശിനിയായ ഏഴുവയസ്സുകാരി ലസ്‌ന ചികിത്സയിലിരിക്കെ മരിച്ചു. വയറിളക്കവും ഛര്‍ദിയും ബാധിച്ച് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ലസ്‌ന വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. കരിമ്പനക്കല്‍ ഹക്കീമിന്റെ മകളാണ് ലസ്‌ന. കുട്ടിക്കൊപ്പം സമാനമായ ലക്ഷണങ്ങളോടെ ലസ്‌നയുടെ മാതാവ് ഷഹല, സഹോദരി മിന്‍സ, മുത്തച്ഛൻ, മുത്തശ്ശി, പിതാവിന്റെ സഹോദരി എന്നിവരെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗർഭിണിയായ ഷഹലയുടെയും മിൻസയുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവർക്ക് ഡ്രിപ്പ് നൽകിയിരുന്നു. ലസ്‌നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ […]Read More
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നിലമ്പൂർ പൊലീസ് നടപടിയെടുത്തത്. ചൈൽഡ് ലൈനിൽ പെൺകുട്ടി നേരിട്ട് നൽകിയ പരാതിയെത്തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഫെബ്രുവരി 12-ന് രാത്രി 10.30 ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പരാതിക്കാരി. അന്വേഷണ വിവരങ്ങൾ […]Read More
മലപ്പുറം : മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച (ഒക്ടോബർ 22)അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അവധി സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Read More
