യുദ്ധ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് ഭാരതം സഹായം എത്തിക്കും. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് പുറപ്പെട്ടു. ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. “പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി […]Read More