Tags :Medical Qualification

News

ഡോക്ടർ’ പദവിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്: ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും നിയന്ത്രണം

കൊച്ചി: അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും തങ്ങളുടെ പേരിന് മുന്നിൽ ‘ഡോക്ടർ’ (Dr) എന്ന പദവി ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഹർജിയും കോടതി നടപടികളും ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ പദവി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (IAPMR) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. ജി. അരുൺ ഉത്തരവിറക്കിയത്.Read More

Travancore Noble News