തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൂടുതൽ ആനുകൂല്യങ്ങളും വിപുലമായ ചികിത്സാ പാക്കേജുകളുമായാണ് പദ്ധതിയുടെ പുതിയ പതിപ്പ് എത്തുന്നത്. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം മൂന്ന് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്തിയതാണ് രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ ആകർഷണം. പ്രതിമാസം 687 രൂപയാണ് പദ്ധതിയുടെ പ്രീമിയം തുക. രണ്ടാം ഘട്ടത്തിലെ പ്രധാന മാറ്റങ്ങളും […]Read More
