തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മാർച്ച് 29, 2026) കേരളത്തിലെത്തും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് ഉച്ചയോടെ പാലക്കാട് എത്തുന്ന അദ്ദേഹം എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് 2:30-ന് കോട്ടമൈതാനത്താണ് പാലക്കാട്ടെ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകിട്ട് 4 മണിയോടെ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങും. അവിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ […]Read More
