തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും താൻ വിട്ടുനിൽക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടിയാണ് സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി നിർദേശിച്ചാൽ താൻ വീണ്ടും ജനവിധി തേടുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആശയക്കുഴപ്പം ടേം വ്യവസ്ഥയിൽ നേമത്ത് മത്സരിക്കാനില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിപിഎമ്മിലെ ടേം വ്യവസ്ഥകളെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ ചില വാചകങ്ങളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. “സംസാരം നിർത്തിയപ്പോൾ ഉണ്ടായ അവ്യക്തതയാകാം […]Read More
