BY: ANEESH GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇനി സൗജന്യ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്. ബുക്കിങ്ങ് വിവരങ്ങൾ: ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് വെർച്വൽ ക്യൂ ദർശനത്തിനായി ബുക്കിങ് നടത്താവുന്നതാണ്.Read More
