കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്ന പത്മകുമാറിന്, പുതിയ ഉത്തരവോടെ ജയിൽമോചിതനാകാൻ വഴിതെളിഞ്ഞു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചുവെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നുമാണ് പത്മകുമാർ കോടതിയിൽ വാദിച്ചത്. പ്രായമായ വ്യക്തിയാണെന്ന പരിഗണന നൽകണമെന്നും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനകളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ […]Read More
Tags :Sabarimala Gold Theft Case
January 30, 2026
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ജയറാമിനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ മണിക്കൂറുകളോളമാണ് വിവരങ്ങൾ തേടിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അന്വേഷണസംഘത്തിന് മുന്നിൽ താരം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്: പോറ്റി നിർബന്ധിച്ചതിനാലാണ് പാളികൾ വീട്ടിൽ പൂജിക്കാൻ സമ്മതിച്ചതെന്നാണ് താരം പറയുന്നത്. എന്നാൽ, പവിത്രമായ ഈ ചടങ്ങുകളുടെ മറവിൽ സ്വർണ്ണക്കടത്തോ അഴിമതിയോ […]Read More
