Tags :Saudi Arabia

GLOBAL NEWS News

റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; സൗദി സഖ്യസേന തകർത്തു

റിയാദ് / ടെഹ്റാൻ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി നയിക്കുന്ന സഖ്യസേന വിജയകരമായി വെടിവെച്ചിട്ടു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ദഹ്റാനിലും റിയാദിലുമുള്ള സൗദി അരാംകോയുടെ (Saudi Aramco) എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ നടന്ന കടുത്ത ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം. വരുന്ന ദിവസങ്ങളിലും സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്ന് ഹൂതി സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന യു.എസ് […]Read More

GLOBAL NEWS News

ഹൂതി ആക്രമണം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചു

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമപാത സുരക്ഷിതമല്ലാതായതിനെ തുടർന്ന് ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ഒക്ടോബർ 17 വരെ താൽക്കാലികമായി നിർത്തിവച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് ബാധിച്ചിട്ടുള്ളത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കമ്പനികൾ വ്യക്തമാക്കി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള (ഫുൾ റീഫണ്ട്) സൗകര്യമോ അല്ലെങ്കിൽ അധിക […]Read More

News

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: ശക്തമായ തിരിച്ചടിക്ക് സൗദി സഖ്യസേന; ഗാസയിലും

റിയാദ്/സന: മക്കയും മദീനയും അടക്കമുള്ള സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതോടെ മേഖലയിൽ യുദ്ധഭീതി വധിക്കുന്നു. നാല് വർഷത്തോളമായി തുടർന്ന വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തി യെമനിൽ ആഭ്യന്തരയുദ്ധം വീണ്ടും തീവ്രമായ പശ്ചാത്തലത്തിൽ, ഹൂതികൾക്കെതിരെ ശക്തമായ സൈനിക തിരിച്ചടിക്ക് സൗദി സഖ്യസേനയും യെമൻ ഔദ്യോഗിക സർക്കാരും ഒരുങ്ങി. യെമൻ സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി, ഹൂതികളുടെ […]Read More

GLOBAL NEWS National News

സൗദിയിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഡ്രൈവറും മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. മക്ക പ്രവിശ്യയിലെ ക്ലിനിക്കുകളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന നാല് ഇന്ത്യക്കാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. തമിഴ്നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനി ഹെപ്സിബ ദേവമണി […]Read More

GLOBAL NEWS News

മക്ക ലക്ഷ്യമാക്കിയെത്തിയ ഹൂതി ഡ്രോൺ സൗദി തകർത്തു: സുരക്ഷ ശക്തമാക്കി, ക്രൂഡ് ഓയിൽ

റിയാദ്: ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യനഗരമായ മക്ക ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോൺ സൗദി അറേബ്യൻ സേന തകർത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് മക്കയിലും ജിദ്ദയിലും തായിഫിലും സൗദി സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. 2017ന് ശേഷം ആദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മക്കയിലെ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡ്രോൺ വെടിവച്ചിട്ടതെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. തീർഥാടകരെ ഭയപ്പെടുത്താനും സാധാരണക്കാരെ ഉപദ്രവിക്കാനുമുള്ള ശ്രമമാണിതെന്നും […]Read More

Travancore Noble News