Tags :Supreme Court

News

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗിക പീഡനക്കേസിലെ അതിജീവിത നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് വ്യാപിപ്പിച്ചു. കേസിലെ മറ്റൊരു പ്രതിയായ ദീപ ജോസഫ് നൽകിയ ഹർജിയിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത തടസ്സ ഹർജി (Caveat Petition) ഫയൽ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് കേസിലകപ്പെട്ട വ്യക്തിയാണ് ദീപ ജോസഫ്. ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കിൽ, അതിന് മുൻപായി തന്റെ വാദങ്ങൾ കൂടി […]Read More

News

ആർത്തവ ശുചിത്വം മൗലികാവകാശം; വിദ്യാലയങ്ങളിൽ സൗജന്യ സാനിറ്ററി നാപ്കിനുകൾ നൽകാൻ സുപ്രീം കോടതി

ന്യൂഡൽഹി: ആർത്തവ ശുചിത്വം കേവലം ഒരു വ്യക്തിപരമായ വിഷയമല്ലെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി ജൈവ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണമെന്നും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം പെൺകുട്ടികളിൽ മാത്രം ഒതുങ്ങരുത്. ആൺകുട്ടികൾക്കും […]Read More

News

സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം

ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 4 പ്രധാന വിഷയങ്ങൾ പരി​ഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. […]Read More

Travancore Noble News