Tags :suresh perumpally

Literature poem

പ്രണാമം

കവിത /പ്രണാമം /സുരേഷ് പെരുമ്പള്ളി എന്നുമെന്നുള്ളിൽ തിളങ്ങുന്നപുഞ്ചിരിക്കെന്നോളം പഴക്കമുണ്ടിന്നുംകത്തുന്ന സ്നേഹത്തിലർപ്പിക്കുമോർമ്മ –കളെന്നെന്നും കാത്തുവയ്ക്കുന്നു. എന്മനമാഴത്തിൽ കൂട്ടിവയ്ക്കുന്നൊരാ –നന്മയെ വർണ്ണിക്കാനാമോ?ആദർശശുദ്ധിയുമാത്മവിശുദ്ധിയുംമങ്ങാതെ ചേർത്തുവയ്ക്കുന്നു. അക്ഷരത്തെറ്റുകൾക്കന്ത്യം കുറിക്കുവാ –നൊച്ചവയ്ക്കുന്നൊരാ ഗാംഭീര്യത്തെതെല്ലും ഭയക്കാതെയെന്നാൽ പതറിക്കൊണ്ടെല്ലാം പഠിക്കുന്ന ബാല്യത്തെയും. ശാസനാരൂപത്തിൽ നൽകുന്ന പാഠങ്ങൾ-ക്കെന്തെന്തു മാനങ്ങൾ കൽപ്പിക്കുന്നുണ്ടാകുംപിന്നെയും ധർമ്മങ്ങൾ കർമ്മങ്ങൾക്കർ-ത്ഥവും ചന്തവും ചാർത്തുന്ന സൗഖ്യങ്ങളും. അപ്പോഴും കണ്ണിലെ സ്നേഹ പ്രവാഹത്താൽനിശ്ചലം നിന്നുപോം ധ്യാനനിമഗ്നനായ്എന്നിലെയെന്നെ വളർത്തിയെടുത്തൊരാ –നിശ്ചയരൂപമാം പിതാവേ പ്രണാമംRead More

Travancore Noble News