തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് മ്യൂസിയം പോലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കിയാണ് ജാമ്യത്തിൽ വിട്ടത്. അപകടമുണ്ടാക്കിയ അദ്ദേഹത്തിന്റെ ‘KL 01 CJ 04’ നമ്പറുള്ള വോൾവോ കാർ ടെന്നീസ് ക്ലബ്ബിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. താൻ ഒരു കാൻസർ അതിജീവകനാണെന്നും നിലവിൽ […]Read More
