തിരുവനന്തപുരം: വെനസ്വേലയ്‌ക്ക് മേലുള്ള അമേരിക്കൻ അധിനിവേശ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ കടന്നുകയറ്റങ്ങൾ മനുഷ്യക്കുരുതിയുടെ ചരിത്രമാണെന്നും ഈ ഹൃദയശൂന്യതയ്‌ക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാം മുതൽ ഇറാഖ് വരെയും സിറിയ മുതൽ ലിബിയ വരെയുമുള്ള രാജ്യങ്ങളിൽ അമേരിക്ക ഒഴുക്കിയ രക്തം ഇന്നും സാക്ഷിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾക്കായി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രമാണ് അമേരിക്കയുടേതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജപ്പാനിലും വിയറ്റ്‌നാമിലും പ്രയോഗിച്ച ആണവായുധങ്ങളും രാസായുധങ്ങളും വരുംതലമുറകളെപ്പോലും വേട്ടയാടുകയാണ്. ഇത്തരം […]Read More
