കൊൽക്കത്ത: ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ വീരേതിഹാസം രചിച്ച് വിരാട് കോഹ്ലിയും ടീം ഇന്ത്യയും. ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്.ടൂർണമെന്റിൽ മിന്നും ഫോമിലായിരുന്ന […]Read More