തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിനെ സിപിഎം സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. പുരസ്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വിഎസിന്റെ കുടുംബത്തിന് വിട്ടുനൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾ പൊതുവെ ഭരണകൂട പുരസ്കാരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കീഴ്വഴക്കം നിലനിൽക്കെയാണ് വിഎസിന്റെ കാര്യത്തിൽ പാർട്ടി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിഎസിന്റെ പുരസ്കാര ലബ്ധിയിൽ പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, […]Read More
