മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം: സഖ്യാരോപണങ്ങൾ തള്ളി പിണറായി വിജയൻ

 മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം: സഖ്യാരോപണങ്ങൾ തള്ളി പിണറായി വിജയൻ

മലപ്പുറം:

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം – എസ്ഡിപിഐ ബന്ധമുണ്ടെന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് ആവർത്തിച്ചത്. എസ്ഡിപിഐയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇടതുപക്ഷത്തിന് ഒരു തരത്തിലുള്ള വർഗീയതയുമായും ബന്ധമില്ലെന്നും എല്ലാത്തരം വർഗീയതകളെയും ഒരേപോലെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

“ഏത് വർഗീയതയോടും സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും ഞങ്ങൾക്ക് വേർതിരിവില്ല. എല്ലാത്തിനെയും വർഗീയതയായി തന്നെ കാണും. ഇതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.”

എൽഡിഎഫിനെ മോശമായി ചിത്രീകരിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏതാനും വോട്ടുകൾക്ക് വേണ്ടി തെറ്റായ നിലപാടുകൾ സ്വീകരിക്കാൻ എൽഡിഎഫ് തയ്യാറല്ല. ദുരാരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും, കേരളത്തെ എല്ലാവർക്കും ജീവിക്കാൻ പറ്റുന്ന മികച്ച സ്ഥലമാക്കി മാറ്റിയതാണ് എൽഡിഎഫിന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News