പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരനായ പത്തനംതിട്ട സ്വകാര്യ സ്കൂളിലെ ഡ്രൈവർ അബു (58) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒൻപത് ബംഗാൾ സ്വദേശികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് മുൻപിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതമായി മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ച കാർ വഴിയാത്രക്കാരെയും മറ്റ് നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]Read More
പത്തനംതിട്ട / തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (ആഗസ്റ്റ് 24) വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ഉത്രാട ദിനമായ ആഗസ്റ്റ് 25-ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. തിരുവോണ നാളിൽ അയ്യപ്പഭക്തർക്കും ജീവനക്കാർക്കുമായി വിപുലമായ തിരുവോണസദ്യ ഒരുക്കും. ഇത്തവണ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. വിവിധ ജില്ലകളിലായി ആറുപേർ മരണപ്പെടുകയും ആറുപേരെ കാണാതാവുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ നദികൾ കരകവിഞ്ഞു; ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പത്തനംതിട്ട ജില്ലയിൽ പമ്പ, മണിമലയാറുകൾ കരകവിഞ്ഞൊഴുകിയതോടെ […]Read More
പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുണിനെയാണ് അടൂർ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അടൂർ കോട്ടമുകൾ സ്വദേശിനിയായ 31 കാരി ഷെഹനയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഷെഹനയുടെ വീട്ടിൽ അരുൺ ഉണ്ടായിരുന്നു. തുടർന്ന് അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹനയുടെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് […]Read More
പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കലക്ടറേറ്റ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സഹോദരങ്ങൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും […]Read More
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. 2025-ലെ സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് നടപടി. പ്രശാന്തിന് പുറമെ ബോര്‍ഡ് അംഗം അജികുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എസ്ഐടിയുടെ ഈ നിർണ്ണായക നീക്കം. ഇത് മൂന്നാം തവണയാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തുവിടാനുള്ള […]Read More
പത്തനംതിട്ട: കോന്നിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ നാടകീയ രംഗങ്ങൾ. പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകനായ ദാസ് പി. ജോർജിനോട് മുഖ്യമന്ത്രി പരസ്യമായി ക്ഷോഭിച്ചു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ, വികസന ആവശ്യങ്ങളെയും കേന്ദ്ര ഫണ്ടിനെയും കുറിച്ച് ചോദിക്കാനുണ്ടെന്ന് ദാസ് പി. ജോർജ് വിളിച്ചു പറയുകയായിരുന്നു. എന്നാൽ, ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി, “ചോദിക്കാനുള്ളത് […]Read More
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീർഥാടക സംഘത്തെ രാത്രി വിജനമായ പാതയിൽ ഇറക്കിവിട്ട സംഭവത്തിൽ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാടേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഇടപെട്ടാണ് ജീവനക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച ദർശനം കഴിഞ്ഞ് മടങ്ങിയ കെൽട്രോൺ ജീവനക്കാരടക്കം 12 മാളികപ്പുറങ്ങളും ഒരു കുട്ടിയുമടങ്ങുന്ന സംഘത്തിനാണ് ദുരനുഭവമുണ്ടായത്. […]Read More
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി സുബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ആറംഗ സംഘം സ്പായിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ടത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടായിരുന്നു ഗുണ്ടാ സംഘത്തിന്റെ അതിക്രമം. പണം നൽകാൻ വിസമ്മതിച്ചതോടെ സ്പായിലുണ്ടായിരുന്ന സ്ത്രീകളോട് ഇവർ അപമര്യാദയായി പെരുമാറുകയും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഘം സ്ഥാപനത്തിനുള്ളിൽ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ […]Read More
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പമ്പയിലേക്ക് നിലവിൽ 900 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും തിരക്ക് വർധിക്കുന്നതനുസരിച്ച് 100 ബസുകൾ കൂടി അധികമായി ലഭ്യമാക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പമ്പയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന തീരുമാനങ്ങളും വിവരങ്ങളും: പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ […]Read More
