രേവന്ത് റെഡ്ഡിയുടെ ‘മാസ്’ ഡയലോഗ്; “നീ പോ മോനേ ദിനേശാ” രേവന്ത് റെഡ്ഡിയുടെ ‘മാസ്’ ഡയലോഗ്; തിരുവനന്തപുരത്ത് ആവേശമായി യുഡിഎഫ് റോഡ് ഷോ

 രേവന്ത് റെഡ്ഡിയുടെ ‘മാസ്’ ഡയലോഗ്;  “നീ പോ മോനേ ദിനേശാ” രേവന്ത് റെഡ്ഡിയുടെ ‘മാസ്’ ഡയലോഗ്; തിരുവനന്തപുരത്ത് ആവേശമായി യുഡിഎഫ് റോഡ് ഷോ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിൽ റാലികളെയും റോഡ് ഷോകളെയും അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം:

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആവേശം വിതറി മലയാളം സിനിമാ ഡയലോഗുകൾ. നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം പൂന്തുറയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയത്.

മോഹൻലാലിന്റെ വിഖ്യാതമായ “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് അതേപടി പച്ച മലയാളത്തിൽ അവതരിപ്പിച്ച രേവന്ത് റെഡ്ഡി, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് “നീ പോ മോനേ വിജയാ.. യുവർ ടൈം ഈസ് ഓവർ” എന്ന് കൂടി കൂട്ടിച്ചേർത്തു. ഇതോടെ പൊള്ളുന്ന വെയിലും വകവയ്ക്കാതെ തടിച്ചുകൂടിയ പ്രവർത്തകർ വലിയ കരഘോഷത്തോടെയാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

ബിജെപിയെയും ആർഎസ്എസിനെയും കേരളത്തിൽ പ്രവേശിപ്പിക്കാത്ത ലക്ഷ്മണരേഖ വരച്ചിരിക്കുന്നത് യുഡിഎഫ് ആണെന്ന് അദ്ദേഹം പ്രസംഗത്തിൽ അവകാശപ്പെട്ടു. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്നും എൽഡിഎഫിന് നൽകുന്ന വോട്ട് ബിജെപിക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വികസന മുരടിപ്പും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും പറഞ്ഞു.

തുറന്ന ജീപ്പിൽ നടന്ന റോഡ് ഷോയിൽ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും പങ്കെടുത്തു. തീരദേശ മേഖലയിലൂടെ നടന്ന പ്രചാരണത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അണിനിരന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News