BY:TNN WEB TEAM തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അംഗങ്ങൾ രംഗത്തെത്തി. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോളും ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള പ്രത്യേക പരിരക്ഷയും ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവും മറ്റ് അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകാൻ തീരുമാനിച്ചു. കൂടാതെ ക്രൈംബ്രാഞ്ച് നോട്ടീസിൽ നിയമോപദേശം തേടാനും കമ്മീഷൻ യോഗം നിശ്ചയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് […]Read More
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. എം എം ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിഷയം സമവായത്തിലൂടെ പരിഹരിക്കുന്നതിൽ പരാതിക്കാരി കൂടിയായ രമ്യാ ഹരിദാസിന് വീഴ്ച പറ്റി എന്നും പക്വതയോടെ ഇടപെട്ടില്ല എന്നും ചൂണ്ടിക്കാട്ടുന്നത്. അപവാദ പ്രചാരണം ഉണ്ടായപ്പോൾ പരാതി നൽകുന്നതിന് പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നു ചേർന്ന കെപിസിസി […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വൻ വർധനവാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സെപ്റ്റംബർ 15-ഓടെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിൽ വെള്ളമുള്ളത്. ഇത് ആഭ്യന്തര വൈദ്യുത ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കൂടാതെ കൽക്കരി ക്ഷാമം മൂലം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിൻ്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴയെത്തുന്നത്. സെപ്റ്റംബർ 10 മുതൽ 13 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. 11ന് എറണാകുളം, […]Read More
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡിജിപിക്ക് കത്തയച്ചതോടെ സിപിഎം തീവ്ര പ്രതിസന്ധിയിൽ. വീണ വിജയൻ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സഹായത്തോടെ ഈ പണം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ ഡി റിപ്പോർട്ടിലുള്ളത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലൂടെ തിരിച്ചടികൾ വിശകലനം ചെയ്ത് തിരുത്തലുകൾക്ക് തുടക്കമിടാൻ തയ്യാറെടുക്കുമ്പോഴാണ് പാർട്ടിയെ […]Read More
സംസ്ഥാനത്ത് വേനലിന് സമാനമായ അന്തരീക്ഷം ശക്തമാകുന്നു. വരും ദിവസങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകളിലേക്ക് കടക്കുകയാണെന്നതും പലയിടങ്ങളിലും അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നതും സ്ഥിതി സങ്കീർണ്ണമാക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് (36.2°C). കോട്ടയം (35.2°C), പാലക്കാട് (34.2°C) എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. താപനില ഉയർന്ന […]Read More
ചിറയിൻകീഴ് കോൺഗ്രസ് തമ്മിലടി: പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വെളിപ്പെടുത്തൽ; അന്വേഷണ
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങൾക്കും ആധാരമായ പാളയം പ്രദീപ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്ന് വിവരങ്ങൾ. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് (PA) എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, നിയമസഭയിലെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇയാളുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. രമ്യ ഹരിദാസിന്റെ സഹായിയായി മാത്രമാണ് പ്രദീപ് പ്രവർത്തിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക അവലോകന യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിന് കൈമാറി. മുൻ ഡിജിപിയും മുൻ ഗതാഗത കമ്മീഷണറുമായ കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ഗതാഗത മന്ത്രി സി.പി. ജോണിന് റിപ്പോർട്ട് നൽകിയത്. കെഎസ്ആർടിസി ഇതുവരെ പരീക്ഷിക്കാത്ത ‘വെറ്റ് ലീസ്’ (Wet Lease) വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുക എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. […]Read More
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൻ്റെ പരമ്പരാഗത ക്ലാസിക്കൽ, നാടോടി, വംശീയ കലാ രൂപങ്ങളുടെ വർണ്ണപ്പൊലിമയും താളമേളങ്ങളും ഒത്തുചേരുന്ന ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ഓണഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്. വെള്ളയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മ്യൂസിയം, പാളയം, സ്റ്റാച്ച്യൂ വഴി കടന്ന് കിഴക്കേകോട്ടയിൽ സമാപിക്കും. ചടങ്ങിൽ ഗവർണർ […]Read More
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സമൃദ്ധിയുടെയും പ്രത്യാശയുടെയും സന്ദേശവുമായി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നു. ജാതി-മത ചിന്തകൾക്കതീതമായി ലോകമെമ്പാടുമുള്ള മലയാളികൾ സാംസ്കാരിക ഐക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ തിരുവോണപ്പുലരിയെ വരവേൽക്കുന്നത്. പൂക്കളങ്ങളും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയുമായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനമൊട്ടാകെ ആഘോഷ ലഹരിയിലാണ്. നഗരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാണിജ്യ കേന്ദ്രങ്ങളും മാളുകളും തെരുവുകളും ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാണ്. കൊച്ചി നഗരത്തിൽ കാർണിവൽ പ്രതീതി സൃഷ്ടിച്ചുകൊണ്ട് വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. വരും ദിവസങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് […]Read More
