തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പോക്സോ ചുമത്തി ആയമാരെ അറസ്റ്റ് ചെയ്തു.
ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു ആയമാർ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.