2024 ലെ സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരംനഗരസഭയ്ക്ക്

തിരുവനന്തപുരം:
ഭിന്നശേഷി മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് തിരുവനന്തപുരം നഗരസഭ അവാർഡിന് അർഹത.ഭിന്നശേഷി സൗഹൃദ നഗരം
ഓരോ വർഷവും ആകെ പദ്ധതി നിർവ്വഹണ തുകയുടെ 5% ത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മാറ്റി വച്ചിട്ടുള്ളത്താണ്.2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967/- രൂപ ചിലവഴിച്ചു.നഗരസഭ
മെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.
തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു . 2023-24 വർഷത്തി 2,500,000/- രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ 304 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുന്നു. അതിനോടപ്പം
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7390 വ്യക്തികൾക്കാണ് പെൻഷൻ നൽകിവരുന്നത്.