വൈദ്യുതി യൂണിറ്റിന് 16 പൈസ കൂട്ടി

തിരുവനന്തപുരം:
ഉപയോക്താക്കൽക്ക് ഷോക്കേൽപ്പിച്ച് വൈദ്യുതി നിരക്കിൽ വർധന. യൂണിറ്റിന് ശരാശരി 16പൈസ വർധിപ്പിച്ചാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്.പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ. 2024-25 ൽ സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് 37പൈസയും 2025 – 26 ൽ ശരാശരി 27പൈസയും 2026-27 ൽ ശരാശരി 9പൈസയുടേയും വർധനവ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 5 പൈസയുടെ വർധനവ് വരുത്തി. 40 യൂണിറ്റ് വരെ വർധനവില്ല.