അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ ഫോൺ മോഷണം
കൊച്ചി:
ബോൾഗാട്ടി പാലസിൽ പ്രമുഖ ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. 21 ഐ ഫോണുകളുടക്കം നഷ്ടമായതായി മുളവുകാട് പൊലീസിനാണ് പരാതി ലഭിച്ചതു്. സംഗീത പരിപാടിക്കിടെ കഞ്ചാവുമായി നാലു പേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൽ റിജു,ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നിട് ജാമ്യത്തിൽ വിട്ടു.ആറായിരത്തോളംപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മന:പൂർവം തിക്കും തിരക്കു മുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചതു്.