BY:HABEEB IDAPALLY കൊച്ചി: ലഹരിമരുന്ന് വിപണനത്തിനെതിരെ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കടവന്ത്രയിൽ വൻ കഞ്ചാവ് വേട്ട. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് രാമചന്ദ്രപൂർ സ്വദേശികളായ സൈദർ അലി (24), മാണിക് മണ്ഡൽ (22) എന്നിവരെയാണ് കടവന്ത്ര കർഷക റോഡ് ഭാഗത്ത് വെച്ച് ഡിസ്ട്രിക്റ്റ് ആൻ്റി നാര്ക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) […]Read More
BY: HABEEB PALARIVATTOM കൊച്ചി: കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ (Operation Toofan Narco Hunt) ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 31.382 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി നടന്ന പരിശോധനയിൽ നാല് അന്യസംസ്ഥാന സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. DCP-മാരായ […]Read More
എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. പവന് 1,17,200 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും താഴുകയായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവുണ്ടായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ […]Read More
കൊച്ചി: കേരളത്തിന്റെ ക്ഷീരമേഖലയ്ക്ക് ചരിത്ര നേട്ടം. വെച്ചൂർ പശുവിന് ശേഷം സംസ്ഥാനത്തു നിന്നുള്ള മറ്റൊരു തനത് പശുവിനമായ ‘പെരിയാർ പശു’വിന് ദേശീയതലത്തിൽ ഔദ്യോഗിക ബ്രീഡ് പദവി ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) കീഴിൽ ഹരിയാനയിലെ കർണാലിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് (NBAGR) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മന്ത്രാലയത്തിന്റെയും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രതിനിധികൾ അടങ്ങിയ ഉന്നതതല ബ്രീഡ് രജിസ്ട്രേഷൻ […]Read More
BY: HABEEB IDAPALLY കൊച്ചി: ലഹരിമരുന്നുകൾക്കെതിരെ പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി എളമക്കരയിൽ 3.720 ഗ്രാം എLocally MDMA യുമായി അസം സ്വദേശി പിടിയിൽ. അസം മാരികോൺ സ്വദേശി സുരുജ് അലി (28) ആണ് കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. എളമക്കര മദർ തെരേസ റോഡിന് സമീപത്തുനിന്നാണ് ഇയാളെ ലഹരിമരുന്നുമായി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. മേഖലയിൽ ഇയാൾ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു രാസലഹരിയെന്നാണ് സൂചന. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ […]Read More
BY:HABEEB IDAPALLY കൊച്ചി: ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ രാസലഹരി വേട്ട. 25.360 ഗ്രാം എം.ഡി.എം.എ.യുമായി (MDMA) മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് എറണാകുളം ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കൂടത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയിരുന്ന പ്രതി, ഇതിന്റെ മറവിലാണ് രാസലഹരി കച്ചവടം […]Read More
കൊച്ചി: ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനുള്ള നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI). കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) കീഴിൽ ആയുഷ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിലവിൽ ലഭിക്കുന്ന ഏകീകൃത അക്കാദമിക് സൗകര്യങ്ങൾ, ആധുനിക സിമുലേഷൻ ലാബുകൾ, റിഫ്രഷർ കോഴ്സുകൾ എന്നിവ നഷ്ടപ്പെടുമെന്ന ആശങ്ക അസോസിയേഷൻ നേതൃത്വം പങ്കുവെച്ചു. ഇത്തരം സൗകര്യങ്ങൾ ആയുഷ് മേഖലയ്ക്ക് അന്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആയുഷ് വിഭാഗത്തെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കാനുള്ള നടപടികളിൽ നിന്ന് […]Read More
കൊച്ചി : ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ മുതിർന്ന സംഘപരിവാർ നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളുരുത്തിയിലുള്ള വീട്ടിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അധിക്ഷേപകരമായ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ, ലാപ് ടോപ്പ് തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിൽ വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം […]Read More
BY: HABEEB ERNAKULAM കൊച്ചി: ലഹരിമരുന്നുകൾക്കെതിരെ എറണാകുളം സിറ്റി പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് കമർപൂർ കോളനി സ്വദേശിയായ അഹദ് അലി (26) യെ ഡാൻസാഫ് (DANSAF) സംഘം കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന […]Read More
കൊച്ചി: ശബരിമലയിലെ അരവണ നിർമാണത്തിനായി മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ (SIT) നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) ഡയറക്ടർ അന്വേഷണ സംഘം രൂപീകരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ശബരിമല സ്പെഷ്യൽ കമ്മിഷണറും ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഇ ടെൻഡറിലൂടെ തമിഴ്നാട്ടിലെ കുംകുമാ രാജ് ഡയറി […]Read More
