ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം:
ഇരുപത്തഞ്ചു കോടിരൂപ ഒന്നാം സമ്മാനമുള്ള തിരുവോണം നറുക്കെടുപ്പ് ബുധനാഴ്ച. നാളെ പകൽ ഒന്നരയ്ക്ക് ഗോർക്കി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. പൂജാ ബമ്പർ ടിക്കറ്റും പ്രകാശിപ്പിക്കും. ബമ്പർ ടിക്കറ്റ് വിൽപന 70 ലക്ഷത്തിലെത്തി. 80 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചതു്. 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനം ലഭിക്കും. 500 രൂപയാണ് അവസാനത്തെ സമ്മാനം. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. 12,78,720 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.