കുട്ടികൾക്ക് കാറിൽ സീറ്റ് ബെൽറ്റും ഹെൽമറ്റും വേണം

തിരുവനന്തപുരം:
വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരുവയസു മുതൽ നാലുവയസു വരെയുള്ള കുട്ടികൾക്കായി ബേബി സീറ്റു വേണം. ഇത് പിറകിലായിരിക്കണം.കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാൻ അനുവദിക്കില്ല. ഒരുവയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടിയുടെ മുഖം നെഞ്ചോട് ചേർത്ത് പിടിക്കുകയും വേണം. ഇവർ പിൻസീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. നാലുമുതൽ 14 വയസുവരെയുള്ള 135 സെന്റീമീറ്റർ താഴെ ഉയരമുള്ള കുട്ടികൾ വാഹനങ്ങളിൽ പ്രത്യേക കുഷ്യൻ സംവിധാനത്തിൽ സുരക്ഷ ബെൽറ്റ് ധരിക്കണം. നാല് വയസിനു മുകളിലള്ള കുട്ടികൾക്ക് ഇരുചക വാഹനത്തിൽ ഹെൽമെറ്റും നിർബന്ധമാക്കും. ഡിസംബർ മുതൽ നിയമ ലംഘനത്തിന് പിഴയും ചുമത്തും.