മതവിശ്വാസം ഭരണഘടനയേക്കാള്‍ വലുതല്ല:ഹൈക്കോടതി

കൊച്ചി:
ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് എന്ന മതപ്രഭാഷകനായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങൽ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നത് ശരീഅത്ത് നിയമം തെറ്റാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നൗഷാദ് അഹ്‌സനി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടായി എന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിൽ കുന്നംമംഗലം പോലീസ് കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് നൗഷാദ് അഹ്‌സനി കോടതിയെ സമീപിച്ചത്.