ജല വിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിലെ ട്രാൻസ്ഫോർമറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 12/4/2025 വരെ തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം,വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം,ഹാർബർ വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.