V: കെ-റെയിൽ ജീവനക്കാരി ബസിടിച്ച് മരിച്ചു

  V: കെ-റെയിൽ ജീവനക്കാരി ബസിടിച്ച് മരിച്ചു

തിരുവനന്തപുരം:

           കെ – റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റന്റ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. ഭിന്നശേഷിക്കാരിയായ പൂവാർ കൊടിവിളാകം ശ്രീശൈലത്തിൽ വി നിഷ (39)യാണ് മരിച്ചത്. ബുധൻ രാവിലെ 10.30നായിരുന്നു അപകടം. ഇരുകാലുകൾക്കും ശേഷിയില്ലാത്ത നിഷ ഊന്നുവടികളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. വഴുതക്കാട് ട്രാൻസ്ടവറിലുള്ള ഓഫീസിൽ പോകുന്നതിനുവേണ്ടി വനിതാ കോളേജിന് മുന്നിൽ ബസിറങ്ങി റോഡ്കടന്നുപോകാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. മൂന്നുവർഷമായി കെ – റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജോലിചെയ്യുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News