പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി

കൊച്ചി:
മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന പിതാവ് പരോളിൽ എത്തി. മലപ്പുറം ഹാജ്യറപ്പള്ളി സ്വദേശിയായ അബ്ദുൾ മുനീറിനാണ് മകൾ ഫാത്തിമ ഹെംനയുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹൈക്കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചത്.
വധശ്രമക്കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിലാണ് മുനീർ കഴിയുന്നത്. മകളുടെ നേട്ടം കാണണമെന്ന ആഗ്രഹവുമായി ഇദ്ദേഹം ജയിൽ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, സമൂഹത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും ഏതൊരു കുഞ്ഞിന്റേയും ഹീറോയാണ് പിതാവെന്ന് വിധിന്യായത്തിൽ പരാമർശിച്ചുകൊണ്ടാണ് പരോളിന് അനുമതി നൽകിയത്.