BY: TNN WEB TEAM ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധവും യുക്രെയ്ൻ അധിനിവേശവും മൂലമുള്ള ആഗോള അസ്ഥിരതകൾക്കിടയിൽ 11 അംഗ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിലെത്തി. രണ്ടുദിവസത്തെ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലിറങ്ങിയ […]Read More
ത്രിശൂലി (നേപ്പാൾ): ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ നേപ്പാളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടിബറ്റിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ത്രിശൂലി മേഖലയിൽ നിന്നും ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അതേസമയം, നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ലോങ്ചാങ് നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചൈന എർത്ത്ക്വേക് നെറ്റ്വർക്ക് സെൻ്ററിനെ ഉദ്ധരിച്ച് സിജിടിഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. […]Read More
ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ എ (H1N1) പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മടിക്കാതെ ഉടൻ തന്നെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ മാത്രം ഇതുവരെ 1,770-ലധികം പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ പടരുന്നത് സാധാരണ സീസണൽ H1N1 വൈറസ് […]Read More
ന്യൂഡൽഹി: പ്രളയം കനത്ത നാശം വിതച്ച നേപ്പാളിലേക്ക് 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളും അയച്ച് ഇന്ത്യ. താത്കാലിക ഷെൽട്ടറുകൾ, വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C130J) വിമാനത്തിൽ എത്തിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രളയക്കെടുതി നേരിടുന്ന നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര […]Read More
കാഠ്മണ്ഡു: ഇന്ത്യൻ സൈന്യത്തിലേക്ക് അഗ്നിപഥ് പദ്ധതി വഴി നേപ്പാളിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ വൻ പ്രതിഷേധം. മുൻ ഗൂർഖാ സൈനികരുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് നേപ്പാളിലെ പൊഖാറ തെരുവിൽ പ്രതിഷേധ പ്രകടനവും റാലിയും സംഘടിപ്പിച്ചത്. ഇന്ത്യൻ എക്സ്-സർവീസ് മെൻ ഗൂർഖാ ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ ജില്ലാ ഭരണകൂടം വഴി നേപ്പാൾ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചു. സ്വാതന്ത്ര്യാനന്തരം തുടർന്നുവന്നിരുന്ന ഗൂർഖാ റിക്രൂട്ട്മെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് 2019-ലാണ് താത്ക്കാലികമായി നിർത്തിവച്ചത്. […]Read More
ന്യൂഡൽഹി: ഓൺലൈൻ ടാക്സി, റൈഡ് അഗ്രിഗേറ്റർ ആപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യുമ്പോൾ മുൻകൂറായി ടിപ്പ് ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഓപ്ഷനുകളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദേശം നൽകി. യാത്ര പൂർത്തിയാകുന്നതിന് മുൻപ് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് നിയമവിരുദ്ധമാണെന്നും ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ഇത് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രധാന വിവരങ്ങൾ:Read More
ന്യൂഡൽഹി: ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ 2026’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കുമിടയിലാണ് പാർലമെൻ്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയത്. പുതിയ നിയമനിർമ്മാണപ്രകാരം വന്ദേമാതരത്തെ അനാദരിക്കുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവ് […]Read More
ന്യൂഡല്ഹി: എസ്.എഫ്.ഐ നേതാവും ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡൽഹി പൊലീസ് ഡൽഹിയിലെ എ.കെ.ജി ഭവനിലെത്തി. മുൻപ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ എത്തിയത്. യൂണിഫോമും നെയിം പ്ലേറ്റും ഇല്ലാതെ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്തു. പൊലീസുകാർക്ക് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിലേക്ക് അനുവാദം വാങ്ങാതെ പ്രവേശിക്കാനാകില്ലെന്നും യൂണിഫോം ധരിച്ച് വരാനും എം.പി നിർദേശിച്ചു. തുടർന്ന് സി.പി.എം നേതാക്കൾ […]Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ഉയർന്നുവന്ന സി.ജെ.പി പ്രക്ഷോഭവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വഴി ഇന്ത്യയിൽ വലിയൊരു ഭരണപ്രതിസന്ധിയോ രാഷ്ട്രീയ മാറ്റമോ ഉണ്ടാകുമെന്ന് കണക്കുകൂട്ടിയവർക്ക് തിരിച്ചടി. പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുമെന്നും ഭരണമാറ്റത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും പ്രതീക്ഷിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ നിരീക്ഷകർക്കും നിരാശപ്പെടേണ്ടി വന്നുവെന്നാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ രാജിയോടെ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം നിറവേറപ്പെടുകയും, സ്ഥിതിഗതികൾ വേഗത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. ജനകീയ സമ്മർദ്ദങ്ങൾക്ക് […]Read More
ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി കേന്ദ്രീകരിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആഗോള മാധ്യമങ്ങളിൽ വൻ വാ വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി.ജെ.പി സർക്കാരിൻ്റെ മൂന്നാം ഭരണകാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളികളിലൊന്നാണ് ഈ സമരം എന്ന് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സ്’ (Reuters) റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും […]Read More
