14 ദിവസത്തിനകം ആർസി മാറ്റണം
തിരുവനന്തപുരം:
വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ സി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കി 14 ദിവസത്തിനകം ആർ ടി ഓഫീസിൽ സമർപ്പിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്.അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും വാഹനം വിൽക്കുമ്പോൾ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടു വാങ്ങിയതുകൊണ്ട് കാര്യമില്ല. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാൽ വാഹനത്തിന്റെ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. 15 വർഷം കഴിഞ്ഞതാണെങ്കിൽ വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹൻ സൈറ്റ് (www.parivahan.gov.in) വഴിയാണ് നൽകേണ്ടത്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആധാർ വഴി അപേക്ഷിക്കാം. രേഖകൾ ഓൺലൈൻ വഴി സമർപ്പിച്ചാൽ മതി. പണം അടച്ച ഒറിജിനൽ രേഖ ആർ ടി ഓഫീസിൽ സമർപ്പിക്കണം.