ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയിൽ; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ്എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെൻമേരിസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. പൂത്തോട്ട സ്കൂളിലെ വിദ്യാർഥികളാണ് മക്കൾ.
തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് ഉണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.