ജയിൽ ക്ഷേമദിനാഘോഷം: സമാപന സമ്മേളനം ഡിസംബർ 15-ന്
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം:
ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബർ 15-ന് രാവിലെ 10 മണിക്ക് ജില്ലാ ജയിൽ അങ്കണത്തിൽ നടക്കും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായ അന്തേവാസികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ജയശ്രീ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. നൗഷാദ്, ആർ.ടി.ഒ. കെ. അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
