11.71 കോടി കളക്ഷൻ നേടി കെഎസ്ആർടിസി
തിരുവനന്തപുരം:
തിങ്കളാഴ്ച കഎസ്ആർടിസി നേടിയത് 11.71 കോടി കളക്ഷൻ. ഇതിൽ 10.89 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. ഈ മാസം അഞ്ചിനാണ് മികച്ച പ്രതിദിന വരുമാനമായ 13.01 കോടി നേടിയത്. കഴിഞ്ഞ വർഷം ശരാശരി 7.8 കോടി രൂപയായിരുന്നു പ്രതിദിന കളക്ഷൻ. 19.84 ലക്ഷം പ്രതിദിന യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസിയിൽ ഇപ്പോഴത് 20.27 ലക്ഷമായി.പ്രതിദിനം ശരാശരി 43,000 യാത്രക്കാരുടെ വർധനവ്.
