ഉക്രൈനിൽ റഷ്യയുടെ ശക്തമായ ബോംബാക്രമണം

കീവ്:
റഷ്യയുടെ ശക്തമായ ബോംബാക്രമണത്തിൽ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും 50 ഓളം രോഗികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം കുറഞ്ഞുവരുന്നതിനിടയിലാണ് ഈ ആക്രമണം. യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ടോമാഹോക്ക് മിസൈലുകൾ ആവശ്യപ്പെടാൻ ഒരുങ്ങവെയാണ് റഷ്യയുടെ കനത്ത ആക്രമണം.
യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടി പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഈ ആക്രമണം. ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലെൻസ്കി പറഞ്ഞു. ‘എല്ലാ ദിവസവും, എല്ലാ രാത്രിയും റഷ്യ നമ്മുടെ വൈദ്യുതി നിലയങ്ങളെയും വൈദ്യുതി ലൈനുകളെയും പ്രകൃതിവാതക സംവിധാനങ്ങളെയും ആക്രമിക്കുന്നു,’ സെലെൻസ്കി ടെലിഗ്രാമിൽ കുറിച്ചു.