സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുന്നു
തിരുവനന്തപുരം:
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുന്നു. അടുത്ത 5 ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് പ്രവചിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലയിടങ്ങളില്‍ വെള്ളം കയറുകയും മണ്ണിടിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഇന്ന് (ഒക്ടോബര്‍ 19) വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.