ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്
ശ്രീനിവാസന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് തന്റെ ആത്മമിത്രത്തിന് നൽകിയ യാത്രയയപ്പ് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയക്കൂട്ടുകെട്ടിലെ പകുതി ഇല്ലാതായതിന്റെ വേദനയിലായിരുന്നു അദ്ദേഹം.

ശ്രീനിവാസന് ഏറ്റവും പ്രിയപ്പെട്ട ഒരു പേനയും, “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്നെഴുതിയ ഒരു കുറിപ്പും സത്യൻ അന്തിക്കാട് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനൊപ്പം ചേർത്തുവെച്ചു. ദാസനും വിജയനുമായി മലയാളി ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഈ കൂട്ടുകെട്ടിന്റെ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.
