സുനിൽദത്ത് സുകുമാരന് നവാഗത സംവിധായകനുള്ള സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്

 സുനിൽദത്ത് സുകുമാരന് നവാഗത സംവിധായകനുള്ള സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്

നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്
സുനിൽദത്ത് സുകുമാരന് ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .
ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനും
ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും.

സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ സംഘർഷത്തിന്റെ കഥ പറയുന്നു.
സിംബാസിന്റെ ബാനറിൽ നിർമ്മിച്ച സ്വാമിയുടെ ഛായാഗ്രഹണം മനോജ് . സംഗീതം രാജീവ് ശിവ . ഗാനരചന സുനിൽദത്ത് സുകുമാരൻ .ഗായിക സരിത രാജീവ് .പ്രൊഡക്ഷൻ കൺട്രോളർ അനിൽ രാഘവൻ.

ബിജു മഹേഷ് , അജയ് രാജെ,ഇന്ദു പ്രമോദ് ,മഹിത കൃഷ്ണ ,സുധീരൻ ,സൂര്യൻ മുരുകൻ ,സൈമൺ കോശി ,സജീർഷ,വിനോദ് പോത്തൻകോട് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News