ഫോട്ടോ ഫിനിഷിൽ ചരിത്രജയം; 72-ാമത് നെഹ്റു ട്രോഫി മുത്തമിട്ട് അരോമ-1 ചുണ്ടൻ

 ഫോട്ടോ ഫിനിഷിൽ ചരിത്രജയം; 72-ാമത് നെഹ്റു ട്രോഫി മുത്തമിട്ട് അരോമ-1 ചുണ്ടൻ

ആലപ്പുഴ:

പുന്നമടക്കായലിൽ അരങ്ങേറിയ ആവേശകരമായ ഫോട്ടോ ഫിനിഷിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ കിരീടം സ്വന്തമാക്കി ‘അരോമ-1’ ചുണ്ടൻ. കൊല്ലം പരവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ-1, 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് നഞ്ചികളത്തിൽ ചരിത്രവിജയം കുറിച്ചത്.

രണ്ടാം സ്ഥാനത്തെത്തിയ ‘നടുഭാഗം’ ചുണ്ടൻ 4 മിനിറ്റ് 23.448 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. വെറും മൈക്രോസെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടുഭാഗത്തിന് കിരീടം നഷ്ടമായത്.

യുബിസി കൈനകരി എഫ് സി തുഴഞ്ഞ ‘വീയപുരം’ ചുണ്ടൻ മൂന്നാം സ്ഥാനവും (സമയം: 4.23.770), പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ‘മേൽപ്പാടം’ ചുണ്ടൻ നാലാം സ്ഥാനവും (സമയം: 4.24.015) സ്വന്തമാക്കി. ഫൈനലിൽ മാറ്റുരച്ച നാല് ചുണ്ടൻ വള്ളങ്ങളും ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തതെന്നത് ഇത്തവണത്തെ മത്സരത്തിൻ്റെ വാശി വ്യക്തമാക്കുന്നു..

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News