മഴയില്‍ കുതിര്‍ന്ന ചുവരിടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല.
തിരുവനന്തപുരം:
പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല(61) ആണ് മരിച്ചത്. മഴയില്‍ കുതിര്ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. . ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. മഴയിൽ കുതിർന്നിരുന്ന വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ശക്തമായ മഴയിൽ കുതിർന്നിരുന്ന ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു.
പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് തകർന്ന ചുമരിനടിയിൽ നിന്ന് ഇവരെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെട്ടു.