കമല ഹാരിസിന്റെ പ്രസംഗം തടസ്സപ്പെടുത്തി

 കമല ഹാരിസിന്റെ പ്രസംഗം തടസ്സപ്പെടുത്തി

ഫിലാഡൽഫിയ:
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസംഗം തൊഴിലാളികൾ തടസ്സപ്പെടുത്തി. ഫിലാഡൽഫിയയിൽ നടന്ന ട്രേഡ് യൂണിയൻ അന്തർദേശീയ സമ്മേളനത്തിലാണ് സർവീസ് എംപ്ലോയിസ് ഇന്റർനാഷണൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചത്. കമല ഹാരിസ് സംസാരിക്കുന്നതിനിടെ പലസ്തീനെ സ്വതന്ത്രമാക്കുക എന്ന് മുദ്രാവാക്യം മുഴക്കുകയും പലസ്തീൻ പതാകകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കമല ഹാരിസും,പ്രസിഡന്റ് ജോ ബൈഡനും പങ്കാളികളാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News