ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങി

തിരുവനന്തപുരം:
ഷവർമ മെഷീനിൽ മുടി കുടുങ്ങിയ വിദ്യാർഥിനിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച പകൽ 12.15 ന് പാളയത്തെ നൂർമഹൽ റെസ്റ്റോറന്റിലാണ് സംഭവം.നിലമേൽ എൻ എൻഎസ് കോളേജിലെ വിദ്യാർഥിനിയായ അധീഷ്യയുടെ മുടിയാണ് യന്ത്രത്തിൽ കുടുങ്ങിയത്. മഴ പെയ്തപ്പോൾ കടയിലേക്ക് ഓടിക്കയറിയ വിദ്യാർഥിനിയുടെ കാൽ വഴുതിയപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഷീനിൽ മുടി കുടുങ്ങുകയായിരുന്നു. തുടർന്ന് യന്ത്രം സ്വിച്ച് ഓഫ് ചെയ്തങ്കിലും ഒരു ഭാഗത്തെ മുടി ഉരുകിപ്പിടിച്ചതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.